മുദാക്കൽ : കിണറ്റിൽ വീണ ആടിനെ പൊക്കാൻ കെ.എസ്.ഇ.ബി ജീവനക്കാരൻ കിണറ്റിൽ ഇറങ്ങി. എന്നാൽ കിണറ്റിൽ കെഎസ്ഇബി ജീവനക്കാരനും കിണറ്റിൽ കുടുങ്ങി. തുടർന്ന് അടുത്ത ആളും ഇറങ്ങി. അവസാനം ആറ്റിങ്ങൽ ഫയർ ഫോഴ്സ് എത്തി എല്ലാവരെയും രക്ഷിച്ചു. ഇന്ന് വൈകുന്നേരം 6അര മണിയോടെയാണ് സംഭവം. മുദാക്കൽ പഞ്ചായത്തിലെ വാളക്കാട് കുമാർ ഭവനത്തിൽ കെഎസ്ഇബി ജീവനക്കാരൻ സതീശ(45)ന്റെ കിണറ്റിലാണ് അദ്ദേഹത്തിന്റെ ആട് വീണുപോയത്. തുടർന്ന് ആടിനെ രക്ഷിക്കാൻ സതീശനും കിണറ്റിൽ ഇറങ്ങി. എന്നാൽ സതീശൻ കിണറ്റിൽ കുടുങ്ങിപ്പോയി. ഇതറിഞ്ഞ നാട്ടുകാരനായ ബാബു(55) ആടിനെയും സതീശനെയും രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങി. ഒടുവിൽ ഒരു കിണറ്റിൽ ആടും സതീശനും ബാബുവും കുടുങ്ങി ഇരിപ്പായി. ഒടുവിൽ ആറ്റിങ്ങൾ ഫയർ ഫോഴ്സിനെ വിവരമറിയിച്ചു.
ഫയർഫോഴ്സ് ജീവനക്കാരായ സജികുമാർ, സുമിത്ത്, ബിനു കെ, രാജഗോപാൽ. റിയാസ്, ബിനോയ്, സുരേഷ് ബാബു, ഷാജി എന്നിവർ ചേർന്നു ആടിനെയും മറ്റു രണ്ടുപേരെയും കരക്കെത്തിച്ചു രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനത്തിൽ കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും പങ്കെടുത്തു.