ആറ്റിങ്ങൽ: മുഖ്യമന്ത്രിയുടെ “സഹായ ഹസ്തം” വായ്പാ തുക അയൽകൂട്ടാംഗങ്ങൾക്ക് കൈമാറി.
സംസ്ഥാനത്ത് ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ കുടുംബശ്രീ അംഗങ്ങളിലൂടെ ചെറുകിട വ്യാപാര സംരഭങ്ങൾ വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ ഈ പദ്ധതി രൂപീകരിച്ചത്.
“സഹായ ഹസ്തം” വായ്പാ പദ്ധതിയുടെ നഗരസഭാ തല വിതരണോദ്ഘാടനം ചെയർമാൻ എം. പ്രദീപ് നിർവ്വഹിച്ചു. അവനവഞ്ചേരി എട്ടാം വാർഡിലെ മഹാലക്ഷ്മി അയൽക്കൂട്ടത്തിന് വായ്പാ തുകയായ ഒരു ലക്ഷം രൂപ ചെയർമാൻ കൈമാറി. നഗരസഭാ മന്ദിരത്തിൽ വച്ച് നടന്ന ചടങ്ങിൽ സി.ഡി.എസ് ചെയർപേഴ്സൺ എ. റീജ, കാനറാ ബാങ്ക് ശാഖാ മാനേജർ ആർ. പാർവ്വതി, മെമ്പർ സെക്രട്ടറി എസ്.എസ്. മനോജ്, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
