ആലംകോട് : പാലാംകോണം പള്ളിയിൽ നിന്നും അനധികൃത പിരിവ് നടത്തുന്നെന്ന പരാതി അടിസ്ഥാന രഹിതമെന്ന് തെളിഞ്ഞു. 16-05-2020-ൽ പ്രസിദ്ധീകരിച്ച വാർത്തയിൽ പാലാംകോണം മുസ്ലീം ജമാഅത്ത് പരിപാലന സമിതിക്കെതിരെ തെറ്റായ ഒരു പരാമർശം നടത്തേണ്ടി വന്നതിൽ സമിതിക്കും ജമാഅത്ത് അംഗങ്ങൾക്കും മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായതിൽ ആറ്റിങ്ങൽ വാർത്താ ഡോട്ട് കോം നിർവ്യാജമായ ഖേദം രേഖപ്പെടുത്തുന്നു. പള്ളിക്കെതിരെ വന്ന പരാതി അന്വേഷണത്തിൽ തെറ്റാണെന്നും ബോധ്യമായിട്ടുണ്ട്. തെറ്റായ വാർത്ത പിൻവലിച്ചതായും അറിയിക്കുന്നു.
