പാലോട് :പാലോട് സ്റ്റേഷൻ പരിധിയിൽ പെരിങ്ങമല ഗാർഡർ സ്റ്റേഷന് സമീപം വച്ച് വാഹന പരിശോധനയിൽ ഇന്ന് ഉച്ചക്ക് 12.00 മണിക്ക് ജീപ്പിൽ കടത്തിക്കൊണ്ടുവന്ന 2.75 ലിറ്റർ ചാരായവുമായി 2 പേരെ അറസ്റ്റ് ചെയ്തു. തെന്നൂർ വില്ലേജിൽ ഞാറനീലി കാവുവിള വീട്ടിൽ രജികുമാർ (57), ഞാറനീലി ജെ ഭവനിൽ ശിവകുമാർ (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജീപ്പും പിടിച്ചെടുത്തു പ്രതികളെ കോടതിയിൽ ഹാജരാക്കി. പാലോട് ഇൻസ്പെക്ടർ സി.കെ മനോജ്, എസ്.ഐ സതീഷ് കുമാർ ജി.എസ്.ഐ ഇർഷാദ്, എസ്.സി.പി.ഒമാരായ നവാസ്, ബിജു, വിനീത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്..
