ആറ്റിങ്ങൽ: വലിയകുന്ന് ഗവ. താലൂക്കാശുപത്രിയുടെ സബ് സെന്റെറിന്റെ നിർമ്മാണ പ്രവർത്തനം തുടങ്ങി.
വലിയകുന്ന് ഗവ. താലൂക്കാശുപത്രിയുടെ ആലംകോട് സ്ഥാപിക്കുന്ന സബ് സെന്റെറിനു വേണ്ടിയുള്ള മന്ദിര നിർമ്മാണം ആരംഭിച്ചു. ഇതിന്റെ നിർമ്മാണോദ്ഘാടനം നഗരസഭാ ചെയർമാൻ എം. പ്രദീപ് നിർവ്വഹിച്ചു. കൗൺസിലർ ഇമാമുദ്ദീൻ, എ.കെ.എം സമദ്, ആശുപത്രി സൂപ്രണ്ട് ഡോ. ജസ്റ്റിൻ ജോസ്, അസിസ്‌റ്റന്റ് എഞ്ചിനീയർ ജയദാസ്, ഓവർസിയർമാരായ ശിവപ്രസാദ്, പ്രമീള എന്നിവർ പങ്കെടുത്തു.
ആലംകോട് കൊച്ചുവിള ജംഗ്ഷനിൽ വലിയവിള വീട്ടിൽ എ.കെ.എം സമദും കുടുംബവും സൗജന്യമായി നഗരസഭക്ക് നൽകിയ 2.85 സെന്റ് സ്ഥലത്താണ് താലൂക്കാശുപത്രിയുടെ ഉപകേന്ദ്രം നിർമ്മിക്കുന്നത്. 14 ലക്ഷം രൂപയാണ് ഈ മന്ദിരത്തിന്റെ നിർമ്മാണ ചിലവ്. മൂന്ന് മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കി ഉപകേന്ദ്രത്തിന്റെ പ്രവർത്തനം പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് ചെയർമാൻ അറിയിച്ചു.
