ആറ്റിങ്ങൽ: അവനവഞ്ചേരി സ്വദേശി സന്ധ്യ എന്ന വീട്ടമ്മയും 10 വയസ്സുള്ള മകനും വൃദ്ധയായ മാതാവും രാവിലെ എഴുന്നേറ്റ് റൂമിൽ നിന്ന് പുറത്തിറങ്ങാനാകാതെ ആറ്റിങ്ങൽ ഫയർ ഫോഴ്സിൻ്റ സഹായം തേടി. മൂവരും കിടന്നുറങ്ങിയ റൂം ഇന്ന് രാവിലെ തുറക്കാൻ ശ്രമിച്ചപ്പോൾ ലോക്കിൻ്റെ ഹാൻ്റിൽ ഒടിഞ്ഞ് പോകുകയും ലോക്ക് മാറ്റാൻകഴിയാതാവുകയും ചെയ്തു. വീടിൻ്റെ പുറത്തേക്കുള്ള എല്ലാ വാതിലുകളും അകത്ത് നിന്നും കുറ്റികളിട്ടിരുന്നതിനാൽ പുറത്തിറങ്ങാൻ കഴിയാതെ ബുദ്ധിമുട്ടിലായി. തുടർന്ന് ആറ്റിങ്ങൽ ഫയർ & റസ്ക്യൂ ടീമംഗങ്ങളായ എ.എസ്.റ്റി.ഒ റ്റി ശശികുമാർ, എസ്എഫ്ആർഒമാരായ ഷൈൻ ജോൺ, ജി. അനീഷ്, ആർ.എസ് ബിനു, വിപിൻ എന്നിവരുടെ നേതൃത്വത്തിൽ വീട്ടിലെത്തി അവരുടെ നിർദ്ദേശത്തോടെ ഉപകരങ്ങളുടെ സഹായത്തോടെ വീട്ടമ്മതന്നെ ലോക്കിൻ്റെ സ്ക്രൂകൾ അഴിച്ചുമാറ്റി വാതിൽ തുറന്ന് പുറത്തിറങ്ങി.
