ആറ്റിങ്ങൽ : ജലമോഷണം വാട്ടർ അതോറിറ്റി പിടികൂടി. മാമം പെരുമാമഠം ക്ഷേത്രത്തിന് സമീപം വേണുഗോപാലന്റെ ഉടമസ്ഥതയിലുള്ള അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പിലാണ് നാളുകളായി ജലമോഷണം നടന്നു വന്നത്. ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ അനധികൃതമായി കിണറ്റിലേക്ക് സ്ഥാപിച്ചാണ് മോഷണം. രഹസ്യവിവരത്തെ തുടർന്ന് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നിർദ്ദേശപ്രകാരം അസിസ്റ്റൻറ് എൻജിനീയർ നന്ദു ഓവർസിയർ അരുൺ എന്നിവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് ജല മോഷണം കണ്ടുപിടിച്ചു. 2004ൽ വാട്ടർ അതോറിറ്റി കോമ്പൗണ്ടിലേക്ക് ഇട്ട വാട്ടർ കണക്ഷൻ വിശ്ചേദിച്ചിരിക്കുകയാണ്. ഈ ജല മോഷണം കാരണം കാട്ടുംപുറം മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുകയാണെന്നും അധികൃതർ പറഞ്ഞു. ജലമോഷണം നടത്തിയിരുന്ന കണക്ഷൻ ഉദ്യോഗസ്ഥർ വിശ്ചേദിച്ചു. വൻ തുക പിഴയായി ഈടാക്കുമെന്നും അറിയിച്ചു.