ആറ്റിങ്ങൽ : മേയ് 31ന് സർവ്വീസിൽ നിന്നും വിരമിക്കുന്ന ആറ്റിങ്ങൽ മോഡൽ ബോയിസ് ഹയർ സെക്കൻഡറി സ്ക്കൂളിലെ ഹെഡ്മാസ്റ്റർ മുരളിധരനെ എംഎൽഎ അഡ്വ ബി സത്യൻ ഷാൾ അണിയിച്ച് ആദരിച്ചു. പി റ്റി എ പ്രസിഡൻ്റ് ബിജുകുമാർ അധ്യക്ഷനായിരുന്നു. ആറ്റിങ്ങൽ ബോയിസ് ഹയർ സെക്കൻഡറി സ്കൂളിനെ സമ്പൂർണ്ണ ഹൈടെക് സ്ക്കൂളാക്കി മാറ്റുന്നതിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ആദ്യമായി 5 കോടിയിൽ സർക്കാരിൻ്റെ കിഫ്ബി പദ്ധതി പ്രകാരം ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്തെ മാതൃകാ സ്ക്കൂളാക്കി ഉയർത്തി. വിദ്യാത്ഥികളുടെയും, രക്ഷിതാക്കളുടെയും പൂർവ്വ വിദ്യാത്ഥികളുടെയും നാട്ടുകാരുടെയും സഹായങ്ങൾ പ്രയോജനപ്പെടുത്തി സ്ക്കൂളിനെ മികവിൻ്റെ കേന്ദ്രമാക്കാൻ കഴിഞ്ഞിട്ടുണ്ട്.
