കെഎസ്‌യു ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റയുടെ നേതൃത്വത്തിൽ നിയോജക മണ്ഡലത്തിൽ മാസ്‌ക്ക് വെയ്ക്കാം നായകനാകാം എന്ന ക്യാമ്പയിന്റെ ഭാഗമായി നടത്തുന്ന മാസ്ക്ക് വിതരണവും ബോധവൽക്കരണ പരിപാടിയുടെ ആദ്യഘട്ട മാസ്‌ക്ക് വിതരണത്തിന്റെ നിയോജക മണ്ഡലംതല ഉദ്ഘാടനം തട്ടത്തുമല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലിന് കൈമാറി കിളിമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഗംഗാധര തിലകൻ ഉദ്ഘാടനം ചെയ്തു. കെഎസ്‌യു തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ, അഹദ് എ എൻ, യാസീൻ ഷരീഫ്, റെജി തുടങ്ങിയവർ പങ്കെുടുത്തു.
