പരീക്ഷാകേന്ദ്രങ്ങൾ എത്താൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികളെ പരീക്ഷാകേന്ദ്രങ്ങളിൽ സൗജന്യമായി എത്തിക്കുന്ന കെഎസ്യുവിന്റെ പരീക്ഷ എക്സ്പ്രസ് പദ്ധതി ഡിസിസി ജനറൽ സെക്രട്ടറി പി.ഉണ്ണികൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു.
കെഎസ്യു ജില്ലാ ജനറൽ സെക്രട്ടറി ആദേശ് സുധർമൻ കെഎസ്യു നിയോജകമണ്ഡലം പ്രസിഡൻറ് ജിഷ്ണു മോഹൻ,യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡൻറ് അഭിരാജ് വൃന്ദാവനം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി നാസിഫ് ആലംകോട്, സിബി കിളിമാനൂർ,നന്ദു പ്രേം തുടങ്ങിയവർ നേതൃത്വം നൽകി