ഉഴമലയ്ക്കൽ :ജീവകാരുണ്യ പ്രവർത്തകനും യൂത്ത് കോൺഗ്രസ് നേതാവുമായ ഉഴമലയ്ക്കൽ സ്വദേശിയുടെ വീട്ടിലെ ജനൽ ചില്ലുകൾ സാമൂഹിക വിരുദ്ധർ എറിഞ്ഞു തകർത്തു. എന്റെ നാട് ഉഴമലയ്ക്കൽ ചാരിറ്റബിൾ ഓർഗനൈസേഷന്റെ പ്രസിഡന്റും യൂത്ത് കോൺഗ്രസ് അരുവിക്കര നിയോജകമണ്ഡലം വൈസ് പ്രസിഡന്റും ജവഹർ ബാലജനവേദിയുടെ ഭാരവാഹിയുമായ ഉഴമലയ്ക്കൽ കുളപ്പട മിഥിലയിൽ അനിൽ കുളപ്പടയുടെ വീടാണ് ഇന്നലെ രാത്രി ചില സാമൂഹിക വിരുദ്ധർ കല്ലെറിഞ്ഞു തകർത്തത്. തമ്പാനൂർ സ്റ്റേഷനിലെ വനിതാ പോലീസ് ഇന്ദുലേഖ അനിലിന്റെ ഭാര്യയാണ്. ആര്യനാട് പോലീസ് സംഭവസ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു അനേഷണം ആരംഭിച്ചു..