നെടുമങ്ങാട് :വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷയ്ക്ക് യാതൊരുവിധ പിഴവുകളും ഉണ്ടാകില്ലെന്ന് സർക്കാർ നൽകിയ ഉറപ്പ് കാറ്റിൽപ്പറത്തിക്കൊണ്ട് ഇന്ന് നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്എസ്എൽസി എക്സാം കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥികളെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ രക്ഷിതാക്കളുടെ തിരക്ക്. നൂറിലധികം വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്ന ഇതുപോലെയുള്ള ഒട്ടനവധി വിദ്യാലയങ്ങൾ കേരളത്തിലുടനീളം ഉണ്ട് അവിടെയെല്ലാം ഇതുതന്നെയായിരിക്കാം അവസ്ഥയെന്നാണ് നാട്ടുകാർ പറയുന്നത്. ഇവിടെ ഇരുന്നൂറോളം വരുന്ന ആളുകളെ നിയന്ത്രിക്കാൻ വെറും രണ്ടു പോലീസുകാർ മാത്രമാണ് ഉണ്ടായിരുന്നത്.