ചിറയിൻകീഴ് : ശാരദ വിലാസം സ്കൂളിലെ പൊതു പരീക്ഷ എഴുതുന്ന കുട്ടികൾക്കായി 750 മാസ്കുകൾ നൽകി ’92 എസ് എസ് എൽ സി കൂട്ടായ്മയായ “ഓർമ്മച്ചെപ്പ് ” മാതൃകയായി . സ്കൂൾ പ്രിൻസിപ്പാൾ മിനി , ഹെഡ്മിസ്ട്രസ് സിന്ധു എന്നിവർ കൂട്ടായ്മയുടെ പ്രതിനിധികളിൽ നിന്നും മാസ്കുകൾ ഏറ്റ് വാങ്ങി . മുൻവർഷം ഈ കൂട്ടായ്മ തങ്ങളുടെ പഴയ വിദ്യാലയത്തിന് ഒരു സ്മാർട്ട് റൂം ടൈൽസ് പതിച്ച് സജ്ജമാക്കി നൽകിയിരുന്നു.
