പെരുമാതുറ : പെരുമാതുറ മാടൻവിളയിൽ വില്പനക്കായി ചത്ത മാടിറച്ചി കഷ്ണങ്ങളാക്കി സൂക്ഷിച്ചത് നാട്ടുകാർ പിടികൂടി. മാടൻവിള സ്റ്റോഡിയത്തിന് സമീപം ഇറച്ചി വിൽപന നടത്തുന്ന ഷാഫിയാണ് വിൽപന നടത്തുന്നതിനായി ഇറച്ചി സൂക്ഷിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.
ചത്ത മാടിറച്ചി വിൽപനക്കായി സൂക്ഷിക്കുന്ന വിവരം നാട്ടുകാർ പോലീസിനെയും ആരോഗ്യ ഉദ്ദ്യോഗസ്ഥരെയും അറിയിച്ചു. ഈ വിവരം അറിഞ്ഞ വിൽപ്പനക്കാരൻ മാടൻവിള – കൊട്ടാരംതുരുത്ത് പാലത്തിന് സമീപം കായലിൽ ഇറച്ചി ഉപേക്ഷിച്ച് മുങ്ങി.കായലിൽ ഇറച്ചി ഉപേക്ഷിച്ചതോടെ ആളുകൾ പാലത്തിന് സമീപം തടിച്ച് കൂടി. കഠിനംകുളം പോലീസ് സംഭവ സ്ഥലത്ത് എത്തി. വില്പനക്കാരന്റെ മകനെ കൊണ്ട് കായലിൽ നിന്നും ഇറച്ചി കഷ്ണങ്ങൾ എടുത്ത്
പോലീസിന്റെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ കുഴിച്ചുമൂടി.സംഭവത്തിൽ കഠിനംകുളം പോലീസ് കേസ് എടുത്തു