നഗരൂർ : വിഴിഞ്ഞം തുറമുഖനിർമാണത്തിനായി നഗരൂർ പഞ്ചായത്തിൽ കടവിള-ആയിരവില്ലി പാറമടകളിൽ നടത്തുന്ന ഖനനത്തിൽ സമീപസ്ഥലങ്ങളിലെ കെട്ടിടങ്ങൾക്കുണ്ടായ തകരാറുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ.
ജില്ലാ കളക്ടറും മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എൻജിനീയറും സ്ഥലം പരിശോധിച്ച് നാലാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമനിക് ആവശ്യപ്പെട്ടു. വഞ്ചിയൂർ കടവിള സ്വദേശികളുടെ വീടുകൾക്കുണ്ടായ കേടുപാടുകൾ പരിശോധിക്കാനാണ് നിർദ്ദേശം.