ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 6 പഞ്ചായത്തുകളിലുമുള്ള 171 അങ്കണവാടികൾക്കും വാട്ടർ പ്യൂരിഫൈർ നൽകി.2019 -20 വർഷത്തെ പ്രോജക്ടിൽ ഉൾപ്പെടുത്തിയാണ് വാട്ടർ പ്യൂരിഫൈർ വാങ്ങി നൽകുന്നത്. വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് രമാഭായിയമ്മ, അദ്ധ്യക്ഷത വഹിച്ചു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരുമായ അഡ്വ.ഫിറോസ് ലാൽ, അഞ്ചുതെങ്ങ് സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്.ചന്ദ്രൻ ,ഇളമ്പ ഉണ്ണികൃഷ്ണൻ ,ഗീതാ സുരേഷ്, മഞ്ചു പ്രദീപ്, സിന്ധു കുമാരി, എൻ.ദേവ്, ജോയിന്റ് ബി ഡി ഒ ആർ.എസ്.രാജീവ് ,സി ഡി പി ഒ മാരായ എ.രാജലക്ഷമി, എ.ആർ.അർച്ചന എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാറ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ സി.പി.സുലേഖ സ്വാഗതവും ബിഡിഒ എൽ. ലെനിൻ നന്ദിയും പറഞ്ഞു.
