പുല്ലമ്പാറ: പുല്ലമ്പാറ നെൽപ്പാട ശേഖരങ്ങളിലെ കാട്ടുമൃഗങ്ങളുടെ ശല്യം പരിഹരിക്കാൻ സൗരവേലി പണിയുന്നു. പുല്ലമ്പാറ പഞ്ചായത്തും വാമനപുരം ബ്ലോക്ക് പഞ്ചായത്തും ചേർന്നാണ് സൗരവേലി പണിയുന്നത്.
കാട്ടുപന്നിയുടെയും കുരങ്ങിന്റെയും ശല്യം കൊണ്ട് വ്യാപകമായ കൃഷിനാശം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. കാട്ടുമൃഗങ്ങളുടെ ശല്യം കൊണ്ട് കൃഷി കടുത്ത നഷ്ടത്തിലായിക്കൊണ്ടിരിക്കുന്നു.
പല കർഷകരും നെൽകൃഷി ഒഴിവാക്കി ഭൂമി തരിശ്ശിട്ടും തുടങ്ങി.നാട്ടിലെ നെൽകൃഷി മുടങ്ങാതിരിക്കാൻ ജൈവ വേലി വേണമെന്ന് പുല്ലമ്പാറ പാടശേഖര സമിതി ത്രിതല പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. പാടശേഖര സമിതിയുടെ ആവശ്യം പരിഗണിച്ചാണ് പുല്ലമ്പാറ ഗ്രാമ പ്പഞ്ചായത്ത് 8 ലക്ഷം രൂപയും വാമനപുരം ബ്ലോക്ക് പഞ്ചായത്ത് 7 ലക്ഷം രൂപയും അനുവദിച്ചത്.
ദർഘാസ് പൂർത്തിയായാൽ പെരിങ്ങമ്മല പഞ്ചായത്ത് മാതൃകയിൽ വേലി പണി ആരംഭിക്കും. പ്രദേശം സംരക്ഷിത നെൽവയലേലയാക്കുകയും ചെയ്യുമെന്ന് പഞ്ചായത്തധികൃതർ പറഞ്ഞു