- ആറ്റിങ്ങൽ : 10 വർഷത്തിന് മുൻപ് അവസാനമായി ടാറിങ് നടത്തിയ ആറ്റിങ്ങൽ കച്ചേരിനട -മാർക്കറ്റ് റോഡ് നവീകരണം തുടങ്ങി. മരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഈ റോഡിൽ എപ്പോഴും തിരക്കാണ്. അടുത്ത കാലത്ത് ഓടകൾ നവീകരിച്ചിരുന്നു.1.5 കിലോമിറ്ററാണ് ആദ്യഘട്ട പുനരുദ്ധാരണം നടത്തുന്നത്. മാർക്കറ്റ് റോഡ് മുതൽ കുന്നുവാരം തുടങ്ങുന്ന ഭാഗം വരെയാണ് 10 മീറ്റർ മുതൽ – 12 മീറ്റർ വരെ വീതിയിൽ 50 ലക്ഷം രൂപ ചെലവിൽ നവീകരിക്കുന്നത്. തുടർന്ന് തോട്ടവാരം റോഡും നവീകരിക്കും. ഇന്ന് റോഡിൻ്റെ നിർമ്മാണ പുരോഗതി എംഎൽഎ അഡ്വ ബി സത്യൻ നേരിട്ട് കണ്ട് വിലയിരുത്തി.
