പാലോട്: പെരിങ്ങമ്മല മങ്കയത്തു നിന്ന് ഭീമൻ പെരുമ്പാമ്പിനെ പിടികൂടി. മങ്കയം സ്വദേശി ഉഷയുടെ വീടിന്റെ കോഴിക്കൂടിനു സമീപം കണ്ടെത്തിയ ഭീമൻ പെരുമ്പാമ്പിനെ വനം വകുപ്പിലെ സനൽരാജ് പിടികൂടിയത്. 16അടി നീളവും 45കിലോ തൂക്കവും 15 വയസ്സ് പ്രായവുമുള്ള ആൺപാമ്പ് ഇന്നലെ രാവിലെ കോഴിയെ പിടിക്കാനുള്ള ശ്രമത്തിനിടെയാണ് വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്.
