ചെറുന്നിയൂർ : അധ്യാപന രംഗത്ത് കാൽ നൂറ്റാണ്ടിലേറെക്കാലം മാതൃകാ അധ്യാപികയായി സേവനം അനുഷ്ഠിച്ച മൂങ്ങോട് സെന്റ് സെബാസ്റ്റ്യൻസ് എൽ.പി. സ്കൂൾ ഹെഡ്മിസ്ട്രസ് മെർളിൻ ടീച്ചറെ പേരേറ്റിൽ യുവ കേരള ചാരിറ്റബിൾ ആൻറ് കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ക്ലബ് പ്രസിഡന്റ് ആനി പവിത്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മൂങ്ങോട് ഇടവക വികാരി റവ.ഫാ.ആൻറണി മുഖ്യ അതിഥിയായിരുന്നു. ക്ലബ് ഉപദേശക സമിതി അംഗം ആർട്ടിസ്റ്റ് സത്യപാൽ ടീച്ചറിനെ പൊന്നാട അണിയിച്ച് ആദരിച്ചു.’ ക്ലബ്ബ് പ്രസിഡന്റ് ആനിപവിത്രൻ ഉപഹാരം സമ്മാനിച്ചു. സെക്രട്ടറി ജയശങ്കർ, ഭാരവാഹികളായ ആമിന ഹായിസ്, പ്രവീണ, കാവ്യ ഉണ്ണി, കാർത്തിക, പ്രതാപൻ എന്നിവർ പങ്കെടുത്തു. 2020 മെയ് 31ന് ടീച്ചർ വിരമിക്കുന്നതിന്റെ ഭാഗമായാണ് ചടങ്ങ് നടന്നത്.
