നഗരൂർ : നഗരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ യുവാക്കൾക്ക് നേരെ വെടി വെയ്പ്. നഗരൂർ ഗേറ്റ് മുക്കിൽ റോഡിൽ നിന്ന ഉദയകുമാർ , മനീഷ് എന്നിവർക്ക് നേരെയാണ് വെടി വെയ്പ്പ് ഉണ്ടായത്. രണ്ട് തവണ വെടി ഉതിർത്തെങ്കിലും യുവാക്കൾ ഒഴിഞ്ഞ് മാറിയതിനാൽ അപായം ഉണ്ടായില്ല. യുവാക്കൾ നഗരൂർ സ്റേഷനിൽ പരാതി നൽകി. കേസിൽ ഒരാൾ നഗരൂർ പോലീസിന്റെ പിടിയിൽ ആയെന്നാണ് സൂചന. തോക്ക് പോലീസ് പിടിച്ചെടുത്തതായും റിപ്പോർട്ട് ഉണ്ട്.
