ലോക്ഡൗൺ കാലത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ആവിഷ്കരിച്ച സ്കൂൾ പ്രവേശന ക്ലാസ് റൂം വിക്റ്റേഴ്സ് ചനാനിൽ കൂടെ വീടുകളിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള പഠനം മംഗലപുരം ഗ്രാമ പഞ്ചായത്തിൽ വിവിധ സ്‌കൂളുകളിൽ അഡ്മിഷൻ നേടിയ കുട്ടികൾ തുടങ്ങി. കണിയാപുരം എ ഇ ഓഫീസിലെ ക്ലെർക്ക് അശ്വതിയുടെയും മൾട്ടി ലെവൽ മാർക്കറ്റിങ് ചെയ്യുന്ന രാജേഷിന്റെയും മകൻ കെവിൻ രാജേഷ് ഇടവിളാകം യൂ പി എസിൽ അഡ്മിഷൻ നേടുകയും ഇന്ന് പഠനം സ്വന്തം വീട്ടിൽ തുടങ്ങുകയും ചെയ്തു. മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധുവും വികസന കാര്യ ചെയർമാൻ മംഗലപുരം ഷാഫിയും സന്നിഹിതരായിരുന്നു. സംസ്ഥാന സർക്കാറിന്റെ പുതിയ പ്രവർത്തനത്തെ കെവിന്റെ രക്ഷകർത്താക്കൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനോട് അനുമോദനങ്ങൾ അറിയിക്കുകയുമുണ്ടായി.
