ആറ്റിങ്ങൽ : ആറ്റിങ്ങലിൽ അടൂർ പ്രകാശ് എംപിയുടെ കാർ അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെ ആറ്റിങ്ങലിലെ എംപി ഓഫിസിലേക്ക് വരുമ്പോൾ പൂവമ്പാറ ഹോമിയോ ആശുപത്രിക്ക് മുന്നിൽ വെച്ചാണ് അപകടം നടന്നത്. എംപിയുടെ വാഹനത്തിന് പിന്നിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. തുടർന്ന് മറ്റൊരു ഇരുചക്ര വാഹനത്തിൽ എംപി ഓഫീസിലേക്ക് പോയി.
