Search
Close this search box.

ടിവി ചലഞ്ചുമായി കിളിമാനൂർ ബിആർസി

eiUXNK497656_compress11

കിളിമാനൂർ:ജൂൺ ഒന്നുമുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച സാഹചര്യത്തിൽ എല്ലാ കുട്ടികൾക്കും ഓൺലൈൻ ക്ലാസുകൾ ലഭ്യമാക്കുന്നതിന് ബി ആർ സി ടി വി ചലഞ്ച് ഏറ്റെടുക്കുന്നു. പുതിയതോ, പ്രവർത്തനക്ഷമമായതോ ആയ ടെലിവിഷനുകൾ ബി ആർ സിയിൽ ശേഖരിക്കും.പ്രാദേശിക കേബിൾ ടിവി ഓപ്പറേറ്റർമാരുടെ സഹായത്തോടെ സൗജന്യനിരക്കിൽ കേബിൾ കണക്ഷൻ ലഭ്യമാകും. അഡ്വ. ബി സത്യൻ എം എൽ എ യുടെ നേതൃത്വത്തിൽ കിളിമാനൂർ ബിആർസി യിൽ കേരള വിഷൻ കേബിൾ ടി വി ഓപ്പറേറ്റർമാരുടെ യോഗം ചേർന്നു. അധ്യാപകർ ഓൺലൈൻ സൗകര്യം ലഭ്യമാകാത്ത കുട്ടികളുടെ വിവരശേഖരണം നടത്തിയിരുന്നു.ഇത് പഞ്ചായത്ത് വിദ്യാഭ്യാസ സമിതികൾ ചേർന്ന് കുടുംബശ്രീ പ്രവർത്തകരുടെ സഹായത്തോടെ ഉറപ്പുവരുത്തും. വാർഡ്തല സമിതികളുടെ യുടെ നേതൃത്വത്തിൽ ഇത്തരത്തിൽ കണ്ടെത്തുന്ന കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യങ്ങൾ ഒരുക്കി ഉറപ്പുവരുത്തും. പൊതുഇടങ്ങളിൽ ഇത്തരത്തിലുള്ള ടെലിവിഷനുകൾ സ്ഥാപിക്കുന്നതിനായി ബിആർസി ടി വി ചലഞ്ച് ആരംഭിച്ചിരിക്കുകയാണ്. വ്യക്തികൾ,സ്ഥാപനങ്ങൾ. സംഘടനകൾ, റസിഡൻസ് അസോസിയേഷൻ എന്നിവർ പുതിയതോ ഉപയോഗക്ഷമായതോ ആയ ടിവികൾ ബിആർസി യിൽ എത്തിച്ച് ഈ ക്യാമ്പയിനിൽ പങ്കാളിയാകണമെന്ന് അഡ്വ.ബി സത്യൻ എംഎൽഎ അഭ്യർത്ഥിച്ചു.ആദ്യ ടി വി ചലഞ്ചിഞ്ച് ഏറ്റെടുത്ത സി ആർ സി കോഡിനേറ്റർ സ്മിത പി കെ നൽകിയ ടിവി ഉപയോഗിച്ച് ആദ്യ ഓൺലൈൻ പഠന സംവിധാനം ബി ആർ സി കേന്ദ്രത്തിൽ ആരംഭിച്ചു.യോഗത്തിൽ കിളിമാനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സർ വി രാജു രാജു,ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ വൈശാഖ് കെ എസ്, കേരള വിഷൻ കേബിൾ ടിവി ഓപ്പറേറ്റർ അസോസിയേഷൻ മേഖല സെക്രട്ടറി അനിൽകുമാർ ജെ, എക്സിക്യൂട്ടീവ് അംഗം അരുൺ കുമാർ സി ആർ സി കോഡിനേറ്റർ സാജൻ പി എ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!