ചെമ്മരുതിയിൽ പരിസ്ഥിതി ദിനത്തിൽ 10,000 ഫലവൃക്ഷതൈകൾ നടും. പരിസ്ഥിതി ദിനമായ ജൂൺ 5 ന് ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ 10,000 ഫലവൃക്ഷതൈകൾ നടും. റമ്പൂട്ടാൻ, ഞാവൽ, പേര, മാദളം, നെല്ലി, താരകം, ചെറി, മാവ്, പ്ലാവ് തുടങ്ങി 18 ഇനങ്ങളിൽപ്പെട്ട 10,000 തൈകൾ ആണ് വെച്ചു പിടിപ്പിക്കുന്നത്. പരിസ്ഥിതി ദിനമായ ജൂൺ 5 ന് രാവിലെ 10 മണിക്ക് മുട്ടപ്പലം അയ്യൂർവ്വേദ ആശുപത്രീ പരിസരത്തും തച്ചോട് മൃഗാശുപത്രി പരിസരത്തും ഹരിത കേരള മിഷന്റെ പച്ച തുരുത്ത് പദ്ധതിയുടെ ഉദ്ഘാടനവും പരിസ്ഥിതി ദിനാഘോഷവും അഡ്വ.വി. ജോയി എംഎൽഎ ഉത്ഘാടനം ചെയ്യും. പഞ്ചായത്തിലെ ഓരോ വാർഡുകളിലും വിവിധ ഇനങ്ങളിൽപ്പെട്ട 400 ഓളം ഫലവൃക്ഷതൈകൾ വീതം നടും.കൂടാതെ സർക്കാർ അഫിസ് പരിസരങ്ങളിലും സ്കൂളുകളിലും പൊതുനിരത്തുകളിലും തൈകൾ വെച്ചുപിടിപ്പിക്കും.
