Search
Close this search box.

വർക്കലയിലും കല്ലമ്പലത്തും കോൺഗ്രസിലെ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി

eiZL2G180368_compress82

വർക്കല:പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി നബീൽ നൗഷാദിൻ്റെ നേതൃത്വത്തിൽ വർക്കല താലൂക്ക് ഹോസ്പിറ്റൽ വൃക്ഷതൈ നടൽ സംഘടിപ്പിച്ചു. ഇതേസമയം ഐ എൻ റ്റി യു സി യുടെ നേതൃത്വത്തിൽ വർക്കല മൈതാനത്തും പരിപാടി സംഘടിപ്പിച്ചിരുന്നു . മൈതാനത്ത് പരിപാടി കഴിഞ്ഞ് ഐഎൻടിയുസി പ്രവർത്തകർ സംഘടിച്ച് താലൂക്ക് ഹോസ്പിറ്റലിൽ എത്തി സംഘർഷം ആരംഭിക്കുകയായിരുന്നു .

നബീൽ നൗഷാദിൻ്റെ നേതൃത്വത്തിലുള്ളവരുടെ പരിപാടി വർക്കല സംഘടിപ്പിക്കാൻ അനുവദിക്കുകയില്ല എന്ന് ഒരു വിഭാഗം പറഞ്ഞു . പരിപാടിനടത്തുന്നതായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. നബിൽ നൗഷാദിന്റെയും ഡിസിസി ജനറൽ സെക്രട്ടറി .ഇ . റിഹാസിൻ്റെ നേതൃത്വത്തിലുള്ള ഇരു വിഭാഗവും തമ്മിലാണ് ഏറ്റുമുട്ടിയതെന്നാണ് വിവരം.  വർക്കലയിൽ നിന്നും പ്രവർത്തകർ പോയി കല്ലമ്പലത്ത് ഉള്ള നബീൽ നൗഷാദിൻ്റെ വീട് അടിച്ചു തകർത്തു . സമീപത്തുണ്ടായിരുന്ന വാഹനങ്ങളും നശിപ്പിച്ചു നിരവധിപേർ ആശുപത്രിയിലാണ് കല്ലമ്പലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!