അഞ്ചുതെങ്ങ്: വെട്ട് കേസിൽ ഒളിവിലായിരുന്ന പ്രതികളെ അറസ്റ്റ് ചെയ്തു. അഞ്ചുതെങ്ങ് സ്വദേശിയായ കണ്ണൻഗോപകുമാറിനെ കഴിഞ്ഞ ജൂൺ രണ്ടിന് വൈകുന്നേരം ഏഴു മണിയോടെ അഞ്ചുതെങ്ങ് പഴയ നടയ്ക്ക് സമീപം വച്ച് വെട്ടി തലയ്ക്കും കാലിനും ഗുരുതര പരിക്കേല്പിച്ച കേസിൽ അഞ്ചുതെങ്ങ് കറിച്ചട്ടിമൂല പുത്തൻ വീട്ടിൽ പ്രകാശ് മകൻ കിട്ടുണ്ണി എന്ന് വിളിക്കുന്ന പവിൻ പ്രകാശ് (21), അഞ്ചുതെങ്ങ് കറിച്ചട്ടിമൂല ഓടുതൈയ്യിൽ കൂട്ടിൽ വീട്ടിൽ ബാബു മകൻ പൊടി എന്ന് വിളിക്കുന്ന ജ്യോതി(24) എന്നിവരെ ജില്ലാ പോലീസ് മേധാവി ബി.അശോകന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡി.വൈ.എസ്സ്. പി.യുടെ നിർദ്ദേശാനുസരണം അഞ്ചുതെങ്ങ് ഇൻസ്പെക്ടർ ചന്ദ്രദാസ്,എസ്സ്. ഐ.സുനിൽകുമാർ,എ.എസ്സ്.ഐ. ബിജുകുമാർ, സി.പി.ഒ.കണ്ണൻ പിള്ള എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.2012ൽ മംഗലപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ കോഴിമട എന്ന സ്ഥലത്ത് വച്ച് ഒന്നാം പ്രതിയുടെ പിതാവായ പ്രകാശിനെ വെട്ടുകൊണ്ട കണ്ണനും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയതിൽ വച്ചുള്ള വിരോധമൂലമാണ് ഒന്നാം പ്രതി അഞ്ചുതെങ്ങ്,കടയ്ക്കാവൂർ സ്റ്റേഷനുകളിൽ നിരവധി അടിപിടി കേസുകളിലെ പ്രതിയായ പൊടി എന്ന ജ്യോതിയുമായി ചേർന്ന് കൃത്യം ചെയ്തതെന്ന് പോലീസ് പറയുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.