പനവൂർ : സിപിഐ പരിസ്ഥിതി വാരാചരണത്തിൻ്റെ ഭാഗമായി പനവൂർ കരിക്കുഴിയിൽ വൃക്ഷത്തൈകൾ നട്ടു. സിപിഐ കരിക്കുഴി ബ്രാഞ്ചിൻ്റെ ഉദ്ഘാടനം എൽസി സെക്രട്ടറി പി. ഹേമചന്ദ്രനും കിസാൻ സഭ കരിക്കുഴി യൂണിറ്റിൻ്റെ ഉദ്ഘാടനം കിസാൻ സഭ എൽസി സെക്രട്ടറി എസ്എൽ സജിയും നിർവ്വഹിച്ചു.
എ.ഐ.റ്റി.യു.സി മണ്ഡലം ജോ. സെക്രട്ടറി പുത്തൻകുന്ന് ബിജു, ബ്രാഞ്ച് മെമ്പർമാരായ രാജേഷ് ബാബു, ഷംനാദ് ചരുവിള തുടങ്ങിയവർ നേതൃത്വം നൽകി.