ആറ്റിങ്ങൽ : ആലംകോട് സ്വദേശി ആറ് വയസ്സുകാരൻ്റെ ജനനേന്ദ്രിയത്തിൽ പാന്റിന്റെ സിബ്ബ് കുരുങ്ങി. കുട്ടിയും രക്ഷകർത്താവും പരിഭ്രാന്തരായി ഇന്നലെ രാത്രി 11 മണിയോടെ ആറ്റിങ്ങൽ ഫയർ & റസ്ക്യൂ സ്റ്റേഷനിൽ സഹായം അഭ്യർത്ഥിച്ച് എത്തി.ഫയർ സ്‌റ്റേഷനിലെ ടീം സുരക്ഷിതമായി ഒരു പോറൽ പോലും ഏൽക്കാതെ നെയിൽൽകട്ടർ ഉപയോഗിച്ച് സിബ്ബ് മുറിച്ച് മാറ്റി. കുട്ടിയും രക്ഷകർത്താവും വളരെ സന്തോഷത്തോടെ നന്ദിയും പറഞ്ഞ് തിരിച്ച് പോയി