അഞ്ചുതെങ്ങ് : അഞ്ചുതെങ്ങിൽ മൊബൈൽ നെറ്റ്വർക്കുകൾക്ക് റേഞ്ച് ഇല്ലാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് എസ് എഫ് ഐ മേഖല സെക്രട്ടറി വിജയ് വിമൽ പരാതി നൽകി.
പരാതിയുടെ പൂർണ രൂപം :
“കയർ-മത്സ്യ തൊഴിലാളികൾ തിങ്ങി പാർക്കുന്ന തീരദേശ ഗ്രാമമായ അഞ്ചുതെങ്ങിൽ മൊബൈൽ നെറ്റ്വർക്കുകൾക്ക് റേഞ്ച് തീരെ കുറവാണ്. തൻമൂലം ഇവിടെ വിദ്യാർത്ഥികൾ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു
സർക്കാരിൻ്റെ ഓൺലൈൻ പഠനം ഈ ഭാഗത്തെ കുട്ടികളിൽ മൊബൈൽ നെറ്റ്കൾക്ക് റേഞ്ച് ഇല്ലാത്തതു മൂലം താളം തെറ്റുന്നു.അഞ്ചുതെങ്ങ് പഞ്ചായത്തിലെ കായിക്കര മുതൽ നെടുങ്ങണ്ട വരെയുള്ള പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ പ്രശ്നം. ഇവിടെ എല്ലാ മൊബൈൽ കമ്പനികളുടെ നെറ്റ് വർക്കുകൾക്കും റേഞ്ച് കിട്ടുക വിരളമാണ്. വീടിന്റെ പുറത്തു ഇറങ്ങി നിന്നാൽ പോലും പലപ്പോഴും റേഞ്ച് കിട്ടാറില്ല. ഇവിടെ മൊബൈൽ നെറ്റവർക്കില്ലെന്ന് മുൻപേ തന്നെ വ്യാപകമായി പരാതികൾ ഉണ്ട്. അഞ്ചുതെങ്ങ് ഭാഗത്തും ഈ പ്രശ്നം നിലനിൽക്കുന്നുണ്ട്. കേരളത്തിൽ ലഭ്യമായ മികച്ച സേവനദാതാക്കൾക്ക് പോലും ഇവിടെ സേവനം നന്നായി നൽകുവാൻ സാധിക്കുന്നില്ല. ഇത് മൂലം ഓൺലൈൻ പഠനം പൂർണ്ണമായി സാധിക്കാത്ത നിലയിലാണ്.ആയതിനാൽ അങ്ങ് ഇടപെട്ടു ഈ പ്രദേശത്തെ വിദ്യാർത്ഥികളുടെ പഠനം സുഗമാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. “