Search
Close this search box.

വെ​ഞ്ഞാ​റ​മൂ​ട്ടിൽ മ​ണ്‍​കു​ടി​ല്‍ ഇ​ടി​ഞ്ഞ് വീ​ണ് ര​ണ്ട് കു​ട്ടി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു.

ei8TVWK20396_compress32

വെ​ഞ്ഞാ​റ​മൂ​ട്: മ​ണ്‍​കു​ടി​ല്‍ ഇ​ടി​ഞ്ഞ് വീ​ണ് ര​ണ്ട് കു​ട്ടി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു. നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ കീ​ഴാ​യി​ക്കോ​ണം വാ​ര്‍​ഡി​ലെ കു​ന്നു​വി​ള വീ​ട്ടി​ല്‍ അ​നി​ല്‍​കു​മാ​റി​ന്‍റെ കു​ടി​ലാ​ണ് നി​ലം പൊ​ത്തി​യ​ത്. ത​ക​ര്‍​ന്ന കു​ടി​ലി​ന്‍റെ അ​ടി​യി​ല്‍ പെ​ട്ട് അ​നി​ല്‍​കു​മാ​റി​ന്‍റെ മ​ക്ക​ളാ​യ അ​ന​ന്തു(11), അ​ര​വി​ന്ദ്(​ഏ​ഴ്) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ മ​ഴ​യി​ല്‍ ഷീ​റ്റി​ട്ട മേ​ല​ക്കൂ​ര​യി​ലൂ​ടെ വെ​ള്ളം ചോ​ര്‍​ന്നൊ​ലി​ച്ച്‌ കു​ടി​ലി​ന്‍റെ മ​ണ്ണ് കൊ​ണ്ടു​ള്ള അ​ര​മ​തി​ല്‍ കു​തി​ര്‍​ന്നി​രി​ക്കു​ക​യാ​യി​രു​ന്നു.ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലെ മ​ഴ കൂ​ടി​യാ​യ​പ്പോ​ള്‍ കു​തി​ര്‍​ന്നി​രു​ന്ന ചു​മ​ര് ഇ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഭി​ത്തി ഉ​ള്‍​പ്പ​ടെ​യു​ള്ള​വ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന അ​നി​ല്‍ കു​മാ​ര്‍, ഭാ​ര്യ പ്ര​ജി​ത, മ​ക്ക​ളാ​യ അ​ന​ന്തു, അ​ര​വി​ന്ദ് എ​ന്നി​വ​രു​ടെ മേ​ല്‍ പ​തി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ കു​ട്ടി​ക​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വീ​ടി​ന്‍റെ ശോ​ച്യാ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി അ​നി​ല്‍​കു​മാ​ര്‍ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ല്‍ പ​ഞ്ചാ​യ​ത്തി​ലും,ജി​ല്ലാ​ക​ള​ക്ട​ര്‍​ക്കും അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!