വെഞ്ഞാറമൂട്: മണ്‍കുടില്‍ ഇടിഞ്ഞ് വീണ് രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. നെല്ലനാട് പഞ്ചായത്തിലെ കീഴായിക്കോണം വാര്‍ഡിലെ കുന്നുവിള വീട്ടില്‍ അനില്‍കുമാറിന്റെ കുടിലാണ് നിലം പൊത്തിയത്. തകര്‍ന്ന കുടിലിന്റെ അടിയില്‍ പെട്ട് അനില്‍കുമാറിന്റെ മക്കളായ അനന്തു(11), അരവിന്ദ്(ഏഴ്) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസങ്ങളിലെ മഴയില്‍ ഷീറ്റിട്ട മേലക്കൂരയിലൂടെ വെള്ളം ചോര്‍ന്നൊലിച്ച് കുടിലിന്റെ മണ്ണ് കൊണ്ടുള്ള അരമതില് കുതിര്‍ന്നിരിക്കുകയായിരുന്നു.ഞായറാഴ്ച രാത്രിയിലെ മഴ കൂടിയായപ്പോള്‍ കുതിര്ന്നിരുന്ന ചുമര് ഇടിഞ്ഞുവീഴുകയായിരുന്നു. ഭിത്തി ഉള്‍പ്പടെയുള്ളവ ഉറങ്ങിക്കിടക്കുകയായിരുന്ന അനില്‍ കുമാര്‍, ഭാര്യ പ്രജിത, മക്കളായ അനന്തു, അരവിന്ദ് എന്നിവരുടെ മേല്‍ പതിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടികളെ തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി അനില്‍കുമാര്‍ ലൈഫ് ഭവന പദ്ധതിയില്‍ പഞ്ചായത്തിലും,ജില്ലാകളക്ടര്‍ക്കും അപേക്ഷ നല്‍കിയിരുന്നു.