മംഗലപുരം ഗ്രാമ പഞ്ചായത്തിൽ വീടുകളിൽ ടീവിയോ ലാപ് ടോപ്, ആധുനിക മൊബൈൽ ഫോണോ ഇല്ലാത്ത കുട്ടികൾകൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിനു വേണ്ടി സർക്കാരും തദ്ദേശ ഭരണ വകുപ്പും ചേർന്നു നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി മംഗലപുരം ഗ്രാമ പഞ്ചായത്തിലെ മുണ്ടയ്ക്കൽ കോളനിയിൽ സ്വന്തം ചിലവിൽ ഡെപ്യുട്ടി സ്പീകർ വി. ശശി സ്മാർട്ട് ടീവി വാങ്ങി നൽകി. 16000 രൂപ വരുന്ന ടി വി ഇന്നലെ രാവിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു ക്‌ളാസുകൾ തുടങ്ങുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു. വികസന ചെയർമാൻ മംഗലപുരം ഷാഫി, വാർഡ് മെമ്പർ കവിത,എന്നിവർ പങ്കെടുത്തു.
