കിളിമാനൂർ : കിളിമാനൂര്‍ പഞ്ചായത്തിലെ തോപ്പില്‍ കോളനിയില്‍ കേരള സര്‍ക്കാരിന്‍റെ വിക്ടേഴ്സ് ചാനല്‍ ഒരുക്കുന്ന ഓണ്‍ലൈന്‍ ക്ലാസ്സിന്‍റെ ഉദ്ഘാടനം പ്രസിഡന്‍റ് എസ്. രാജലക്ഷ്മി അമ്മാള്‍ നിര്‍വഹിച്ചു. പുതുമംഗലം പിവിയുപിഎസ് ആണ് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയത്. ഇവിടെയുള്ള വിദ്യാർത്ഥികൾക്ക് ഇങ്ങനെ ഒരു സംവിധാനം ഒരുക്കിയത് ആശ്വാസമാണ്.
