അകാലത്തിൽ മരണപ്പെട്ട സുഹൃത്ത് പ്രണവ് ഊരുപൊയ്കയുടെ
സ്മരണക്കായി ആരംഭിച്ച ‘പ്രണവം’ എന്ന സൗഹൃദ കൂട്ടായ്മയുടെ സന്നദ്ധപ്രവർത്തനങ്ങൾ കഴിഞ്ഞ ഏഴ് വർഷമായി ആറ്റിങ്ങൽ പ്രദേശത്ത് നടത്തി വരുന്നു.
നിലവിലുള്ള സാമൂഹിക ചുറ്റുപാടിൽ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ മാറ്റം എല്ലാ വിദ്യാർഥികളിലേക്കും എത്തപ്പെടേണ്ട ആവശ്യകത ഉണ്ട്. ഓൺലൈൻ ക്ലാസുകൾ പോലെയുള്ള പഠനപ്രവർനത്തങ്ങൾ ഗ്രാമീണ മേഖലയിൽ പല വിദ്യാർഥികളിലും എത്തുന്നില്ല എന്ന വാസ്തവം മനസിലാക്കി ഹയർ സെക്കന്ററി തലത്തിൽ വിദ്യാർഥിനികൾക്ക് സ്മാർട്ട് ഫോണുകൾ വീട്ടിൽ എത്തിച്ചു നൽകുകയാണ് ‘പ്രണവം’ എന്ന കൂട്ടായ്മ. അതിൽ തുടക്കം എന്നോളം ഇന്ന് കയ്യ്പറ്റിമുക്ക് ഗ്രാമത്തിലെ ഒരു വിദ്യാർത്ഥിനിക്ക് സ്മാർട്ട് ഫോൺ കയ്മാറി. വരും ദിവസങ്ങലും തിരഞ്ഞെടുക്കപെടുന്ന നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരങ്ങൾ നൽകുന്നുണ്ട്.