വീട്ടിലെ മുറിയിൽ അകപ്പെട്ട ഒന്നര വയസ്സുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തി.
ആറ്റിങ്ങൽ മാമം ദിയാ മൻസിലിൽ മുനീറിൻ്റെ ഒന്നര വയസ് പ്രായമുള്ള ഫാത്തിമ്മാനൗറിൽ, ആണ് ഇന്ന് വൈകുന്നേരം 6 മണിക്ക് കിടപ്പ് മുറിയിൽ കയറി അകത്ത് നിന്ന് പൂട്ടിയത്. അപകടം മനസ്സിലായ കുഞ്ഞിൻ്റെ കരച്ചിൽ കേട്ടാണ് വീട്ടുകാർ അറിഞ്ഞതും സഹായത്തിനായി ആറ്റിങ്ങൽ ഫയർ ഫോഴ്സിനെ വിളിച്ചതും. ആറ്റിങ്ങൽ ഫയർ & റസ്ക്യൂ ടീമംഗങ്ങളായ എ. എസ്.റ്റി.ഒ എസ്. ഡി സജിത് ലാലിൻ്റെ നേതൃത്വത്തിൽ എസ്എഫ്ആർഒ മാരായ സി.ആർ. ചന്ദ്രമോഹൻ, ജി. അനീഷ്, സന്തോഷ്, നിതിൻ, അഖിലേഷൻ, എഫ്. ആർ. ഒ ശ്രീരൂപ് കൂടി ഉൾപ്പെടുത്തണം എന്നിവർ ചേർന്ന് വാതിൽ തുറന്ന് ഭയന്ന് വിറച്ച് നിന്ന കുഞ്ഞിനെ സമാധാനിപ്പിച്ച് പുറത്തേയ്ക്ക് കൊണ്ടുവന്നു.
