കടയ്ക്കാവൂർ : തൊപ്പിച്ചന്തയിൽ പൂജാരിമാർ താമസിച്ചിരുന്ന വീടിനുനേരേ ആക്രമണം നടന്നു. രാത്രി 12മണിയോടെ വീട്ടിലേക്കുള്ള വൈദ്യുതബന്ധം വിച്ഛേദിച്ച ശേഷം നാലംഗ സംഘം വീടിന്റെ ജനാലച്ചില്ലുകൾ അടിച്ചു തകർക്കുകയായിരുന്നെന്ന് പരാതി. തൊപ്പിച്ചന്ത ചെമ്പ് പറമ്പിൽ അപ്പൂപ്പൻ തമ്പുരാൻ ക്ഷേത്രത്തിലെ പൂജാരിമാർ വാടകയ്ക്കു താമസിച്ചിരുന്ന തൊപ്പിച്ചന്ത സ്വദേശി സജീവിന്റെ ഉടമസ്ഥതയിലുള്ള വീടിനുനേർക്കായിരുന്നു ആക്രമണം. ക്ഷേത്ര പൂജാരിമാരായ സഞ്ജു, സുനീഷ് എന്നിവരാണ് ഇവിടെ താമസിച്ചിരുന്നത്. ഇവർ കടയ്ക്കാവൂർ പോലീസിനെ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി അക്രമിസംഘത്തെ തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. സംഭവത്തിൽ ക്ഷേത്രഭാരവാഹികൾ കടയ്ക്കാവൂർ പോലീസിൽ പരാതി നൽകി
