നെടുമങ്ങാട് :ഇന്നലെ വൈകുന്നേരം വീശിയടിച്ച ശക്തമായ കാറ്റിൽ നെടുമങ്ങാട്ട് കളത്തറയിൽ മരം വീണു വീട് ഭാഗികമായി തകർന്നു. നെടുമങ്ങാട് കളത്തറ ജംഗ്ഷന് സമീപം പ്രവാസിയായ നബീർ എന്നയാളുടെ വീടിനു മുകളിലാണ് മരം വീണത്. ഈ സമയം വീട്ടിൽ ഇയാളുടെ സഹോദരിയും മക്കളും ഉണ്ടായിരുന്നു. ഇവർ അത്ഭുതകരമായി രക്ഷപെട്ടു
