കിളിമാനൂർ :കിളിമാനൂർ പുതുമംഗലത്ത് റബ്ബർ തോട്ടത്തിലെ ഷെഡ്ഡിൽ കോട വാറ്റ് ചാരായം നിർമ്മിക്കുന്നതിനിടെ 3 പേരെ പോലീസ് പിടികൂടി. മുളയ്ക്കലത്തുകാവ്, പുതുമംഗലം, തേജസ് ഭവനിൽ ബാബു (47), തുരുത്തി, ഊറമൻ പുറത്ത് വീട്ടിൽ ജമീർ (27), തെന്നൂർ, സൂര്യകാന്തി, നാല് സെൻറ് കോളനിയിൽ ബിജു (37) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും വ്യാജ ചാരായവും കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പുതുമംഗലം ജമാൽ മുഹമ്മദ് എന്ന വ്യക്തിയുട റബ്ബർ പുരയിടത്തിൽ നടത്തിയ തിരച്ചിലിലാണ് വ്യാജ ചാരായ നിർമ്മാണ കേന്ദ്രം പോലീസ് കണ്ടുപിടിച്ചത്.
കിളിമാനൂർ സി.ഐ കെ ബി മനോജ് കുമാറിന്റെ നിർദ്ദേശപ്രകാരം എസ്.ഐ പ്രൈജു പ്രദീപ്, എ.എസ്.ഐ താജുദ്ദീൻ, സിപിഒമാരായ റിയാസ്, അജിത്ത് രാജ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.