കീഴാറ്റിങ്ങൽ :കീഴാറ്റിങ്ങൽ മദർ ഇന്ത്യാ സ്കൂളിന് സമീപമാണ് ഓടിക്കൊണ്ടിരുന്ന കാറിനടിയിൽ തെരുവു നായ കുടുങ്ങിയത്. കൊല്ലമ്പുഴ സ്വദേശി മഞ്ജിത്തിന്റെ കാറിന് മുന്നിൽ ചാടിയപ്പോൾ വെപ്രാളത്തിൽ നായയുടെ പിൻകാൽ ടയറിനോട് ചേർന്നുള്ള യന്ത്ര ഭാഗത്ത് കുരുങ്ങുകയായിരുന്നു. കരച്ചിൽ കേട്ട് കാർ നിറുത്തിയപ്പോൾ നായ കാറിനടിയിൽ കുരുങ്ങിയ നിലയിലായിരുന്നു. തുടർന്ന് മഞ്ജിത്തും നാട്ടുകാരും ചേർന്ന് നായയെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ആറ്റിങ്ങൽ നിന്നു ഫയർഫോഴ്സ് എത്തി ഒരു മണിക്കൂറോളം പണിപ്പെട്ട് നായയെ മോചിപ്പിക്കുകയായിരുന്നു. ആറ്റിങ്ങൽ യൂണിറ്റിലെ അനീഷ്, ശ്രീരൂപ് എന്നിവരുെടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
