ആറ്റിങ്ങൽ : ആറ്റിങ്ങൽ ആർടി ഓഫീസ് പരിധിയിലെ വാഹനങ്ങൾ അണുവിമുക്തമാക്കുന്ന നടപടികൾ നടന്നു വരുന്നു. മേഖലയിലെ ചിറയിൻകീഴ്, ആറ്റിങ്ങൽ, വർക്കല ബസ് സ്റ്റാൻഡുകൾ അണുവിമുക്തമാക്കിക്കഴിഞ്ഞു. സ്റ്റാന്റുകളിൽ എത്തുന്ന ഹെവി വാഹനങ്ങൾ, ഡ്രൈവിംഗ് പരിശീലനം നടത്തുന്ന ബസുകൾ എന്നിവയാണ് ഇന്ന് അണുവിമുക്തമാക്കിയത് വാഹന ഉടമകളും ഡ്രൈവിംഗ് സ്കൂൾ അധികൃതരും ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അനസ് മുഹമ്മദ് പറഞ്ഞു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ധനേഷ്, വാഹന ഉടമകൾ തുടങ്ങിയവർ പങ്കെടുത്തു.
