വക്കം : വക്കം റൂറൽ ഹെൽത്ത് സെന്ററിന് ആട്ടോമാറ്റിക് ഹാന്റ് സാനിട്ടൈസർ സൗജന്യമായിലഭിച്ചു. ഹെൽത്ത് സെന്ററിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഹേമ ലക്ഷ്മിയുടെ ഭർത്താവും വെള്ളയമ്പലം വാട്ടർ അതോറിറ്റിയിലെ യൂ ഡി ക്ലെർക്കുമായ എസ്. ശ്രീജിത്ത് സ്വന്തമായി നിർമ്മിച്ചു ആശുപത്രിയ്ക്ക് നൽകിയതാണ്. സ്വന്തമായി നിർമ്മിച്ചതിന് 2000 രൂപയാണ് ശ്രീജിത്തിന് ചിലവ്. എവിടെ വേണമെങ്കിലും വച്ചു ഉപയോഗിക്കുവാൻ സാധിക്കും.വൈദ്യുതിയ്ക്കു പകരം ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ആശുപത്രിയിൽ നടന്ന ലളിതമായ ചടങ്ങിൽ വച്ച് ശ്രീജിത്തിൽ നിന്നും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും എ.എം.ഒ ഡോ.എൻ.എസ്.സിജുവും ചേർന്നു ഏറ്റുവാങ്ങി.ബ്ലോക്ക് പഞ്ചായത്തംഗം ഗീതാ സുരേഷ്, മെഡിക്കലാഫീസർ ഡോ.ജയകുമാരി, ജെ.എച്ച്.ഐ ഹേമ ലക്ഷ്മി. തുടങ്ങിയവർ പങ്കെടുത്തു.
