വെഞ്ഞാറമൂട്: ജില്ലാ റൂറൽ പൊലീസ് കൺട്രോൾ റൂമിന്റെ പുതിയ കെട്ടിട ശിലാസ്ഥാപനം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് സമീപം ഡി.കെ.മുരളി എം.എൽ.എ നിർവഹിച്ചു. റൂറൽ എസ്.പി ബി. അശോകൻ അദ്ധ്യക്ഷത വഹിച്ചു. നിലവിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നത് മംഗലപുരത്തുള്ള താത്കാലിക കെട്ടിടത്തിലാണ്. 75 ലക്ഷം രൂപ മുടക്കിയാണ് വെഞ്ഞാറമൂട്ടിൽ നിർമ്മിക്കുന്നത്. വെഞ്ഞാറമൂട് കേന്ദ്രീകരിച്ച് പൊലീസ് സബ് ഡിവിഷൻ വരുന്നത് ആലോചനയിലാണെന്നും എം.എൽ.എ പറഞ്ഞു. റൂറൽ ജില്ലയെ മുഴുവൻ കാമറയിൽ ബന്ധിപ്പിച്ച് അതിനെ ഏകോപിപ്പിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾക്കായി മുപ്പത്തിയഞ്ച് ലക്ഷത്തിന്റെ പദ്ധതി ഇതിനോടൊപ്പം ഉണ്ടാകുമെന്നും ഇതിന്റെ പ്രവർത്തനങ്ങളും പുതിയ കെട്ടിടത്തിലാകുമെന്നും റൂറൽ എസ്.പി അശോകൻ അറിയിച്ചു.നെല്ലനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ്.കുറുപ്പ്,ജില്ലാ പഞ്ചായത്ത് അംഗം വൈ.വി ശോഭകുമാർ,ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എസ് ഷാജി,വാർഡ് മെമ്പർ സുജാതൻ, ആറ്റിങ്ങൽ ഡി.വൈ.എസ്.പി എസ്.വൈ സുരേഷ്, സി.ഐ വി.കെ.വിജയരാഘവൻ, സബ് ഇൻസ്‌പെക്ടർ എസ്. ശ്രീകുമാർ,കെ.പി.എ ജില്ലാ കമ്മിറ്റി അംഗം മഹേഷ്, ജനമൈത്രി പൊലീസ് കോ – ഓർഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട്, ജനമൈത്രി ബീറ്റ് ഓഫീസർ ഷജിൻ, നിർമ്മിതി പ്രോജക്ട് മാനേജർ ഷിജു, കോൺട്രാക്ടർ ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
