ഒറ്റൂർ : നീറുവിള ഇൻഡോർ സ്റ്റേഡിയത്തിന്റെ രണ്ടാം ഘട്ടം ഉദ്ഘാടനം അഡ്വ.ബി.സത്യൻ എം.എൽ.എ നിർവ്വഹിച്ചു. അഡ്വ.ബി.സത്യൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 1 കോടി 27 ലക്ഷത്തി അമ്പതിനായിരം രൂപ ചെലവഴിച്ച് മൂന്ന് ഘട്ടമായി നിർമ്മിക്കുന്ന മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയത്തിന്റെ രണ്ടാം ഘട്ടമാണ് പൂർത്തീകരിച്ചത്.
ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.എസ്. ഷാജഹാൻ, വർക്കല ബ്ലോക്ക് വൈസ് പ്രസിഡൻറ് അഡ്വ.സ്മിത സുന്ദരേശൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രഹ്ന നസീർ, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.രാജീവ്, ഒറ്റൂർ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജി.രതീഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പ്രമീള ചന്ദ്രൻ , ഒറ്റൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കാന്തി ലാൽ, ഗ്രാമ പഞ്ചായത്തംഗങ്ങളയ ഡെയ്സി,സുനിത കുമാരി, സെക്രട്ടറി അനിൽ കുമാർ എന്നിവർ സംസാരിച്ചു. ആറ്റിങ്ങൽ കരാട്ടേ ടീം അവതരിപ്പിച്ച കരാട്ടേ ഡമോൺസ്ട്രേഷനും ഉണ്ടായിരുന്നു.