ആര്യനാട്: പ്രണയാഭ്യർഥന നിരസിച്ച വിദ്യാർഥിനിയെ നടുറോഡിലിട്ട് തല്ലിയശേഷം ഒളിവിൽ പോയ യുവാവിനെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന സംഭവത്തിൽ പോത്തൻകോട്, വേങ്ങോട്, തോന്നയ്ക്കൽ ഹൗസിംഗ് കോളനിയിൽ താമസിക്കുന്ന അനന്തു (23)ആണ് പോലീസിന്റെ പിടിയിലായത്.
പ്രേമാഭ്യാർഥന നിരസിച്ചതാണ് മർദനത്തിനു കാരണമെന്നു പോലീസ് പറഞ്ഞു. പെണ്കുട്ടി ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.