കിളിമാനൂർ : ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് പഠിക്കുന്നതിന് വാലഞ്ചേരി റസിഡന്റ്സ് ഓഫീസിൽ സൗകര്യമൊരുക്കി. ആവശ്യമുള്ള ഏതു പ്രദേശത്തുള്ള കുട്ടികൾക്കും അവരുടെ സമയാനുസരണം വിക്ടേഴ്സ് ചാനലിലൂടെയുള്ള ക്ലാസ്സുകൾ ലഭ്യമാക്കുന്നതാണ്. ഉദ്ഘാടനം അസോസിയേഷൻ പ്രസിഡന്റ് മോഹൻ വാലഞ്ചേരി നിർവ്വഹിച്ചു. ജന.സെക്രട്ടറി എൻ. ഹരികൃഷ്ണൻ, ട്രഷറർ ഷീജാ രാജ്, പ്രഫ.എം.എം. ഇല്യാസ്, ആർ. അനിൽകുമാർ, എസ്. വിപിൻ, ജയചന്ദ്രൻ, ബാബു, വത്സകുമാരൻ നായർ, മോഹനൻ, രാജേന്ദ്രൻ പിള്ള, രാഘവൻ, സുരേഷ് കുമാർ, വി.വിജയൻ, ബിജിത്ത്, സജിത, രജിത, മഞ്ജു, ചന്ദ്രിക, ജ്യോതിലക്ഷ്മി, ബീനാ ബാബു, ഉഷാകുമാരി തുടങ്ങിയവർ പങ്കെടുത്തു.
