Search
Close this search box.

പെരുമാതുറയിൽ പ്രതിയെ പിടികൂടാനെത്തിയ കഠിനംകുളം പോലീസിന് നേരേ മർദ്ദനം

eiRQ50M43621_compress67

കഠിനംകുളം: പെരുമാതുറയിൽ അടിപിടിക്കേസിൽ പ്രതിയായ പ്രതിയെ പിടികൂടാനെത്തിയ കഠിനംകുളം പോലീസിന് നേരേ മർദ്ദനം.

സംഭവത്തിൽ സ്വപ്ന റാഫി ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസ് എടുത്തതായി പോലീസ്.
ഇന്ന് സന്ധ്യയോടെയാണ് സംഭവം.
രണ്ട് ദിവസം മുൻപ് പെരുമാതുറ മുതലപ്പൊഴിഹാർബറിൽ വെച്ച് രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു.
അതിൽ റാഫിയുടെ ഇടിയേറ്റ് ഒരു യുവാവിൻ്റെ മൂക്കെല്ലിന് ഗുരുതര പരിക്കേറ്റിരുന്നു. ഈ സംഭവത്തിൽ കഠിനംകുളം കേസ് എടുത്തിരുന്നു.
എന്നാൽ പ്രതിയെ സഹായിക്കാൻ പെരുമാതുറ വലിയ പള്ളി കമ്മിറ്റി തയ്യാറാകാത്തത് കാരണം റാഫിയുടെ നേതൃത്വത്തിലുള്ള സംഘം പള്ളിയിലെത്തി ബഹളമുണ്ടാക്കി തുടർന്ന് ജമാഅത്ത് കമ്മിറ്റി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സംഭവസ്ഥലത്ത് എത്തിയ പോലീസ് അവിടെ ബഹളം വെച്ചവരെ വിരട്ടിയോടിച്ചു.
എന്നാൽ പോകാതെ നിന്ന എതാനം യുവാക്കളോട് ഇതിൽ ആരാണ് സ്വപ്ന റാഫി എന്ന് ചോദിച്ചു എന്നാൽ റാഫിയെ തങ്ങൾ വിട്ട് തരില്ല എന്ന് പറഞ്ഞ യുവാക്കൾ പോലീസുമായി പിടിവലിയായി.
എസ്.ഐയുടെ കൈയ്യിൽ പിടിയിലായ റാഫിയെ കൂടെയുള്ളവർ രക്ഷപ്പെടുത്തി.ഇതിനിടെ പോലീസ് ഡ്രൈവർക്ക് മർദ്ദനമേറ്റു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!