ആറ്റിങ്ങൽ : പൂവൻപാറയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്.സ്കൂട്ടർ യാത്രക്കാരനായ ആസ്സാം സ്വദേശി ദാറുൽ ഇസ്ലാം (22)നാണ് ഗുരുതര പരിക്കേറ്റത്. പൂവൻപാറയിലെ ഹോട്ടലിനു മുന്നിൽ ഇന്ന് രാത്രി 9അര മണിയോടെയാണ് അപകടം നടന്നത്. ചാത്തന്നൂർ സ്വദേശി ആര്യ ഉദയകുമാറിന്റെ മാരുതി ആൾട്ടോ കാറിൽ ആസ്സാം സ്വദേശി അമിത വേഗതയിൽ ഓടിച്ചു വന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റയാളെ ആറ്റിങ്ങൽ ഫയർ ഫോഴ്സ് വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
