കെഎസ്‌യു ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ കച്ചേരി നടയിൽ ഇന്ത്യ – ചൈന അതിർത്തിയിലെ ചൈന ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരസൂചകമായി തിരിനാളം കത്തിച്ചു അനുശോചന യോഗം നടത്തി.
കെഎസ്‌യു ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ് ജിഷ്ണു മോഹൻ അധ്യക്ഷത വഹിച്ച യോഗം യൂത്ത് കോൺഗ്രസ് മുൻ ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ് ജിജി ഗിരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറിമാരായ അലി അംബ്രൂ, ആദേഷ് സുധർമൻ യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ബാൻഷാ പോങ്ങനാട്, നാസിഫ് കെ എസ് യു നേതാക്കളായ അഹദ്, അജയ്,രാഹുൽ കൃഷ്ണ,റിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.