നവോദയ ഗ്രന്ഥശാലയിൽ ഓൺലൈൻ പഠന കേന്ദ്രം

eiWAE3J77940_compress6

നാവായിക്കുളം ഗ്രാമപഞ്ചായത്ത്‌ വാർഡ് 1ലെയും വാർഡ് 21ലെയും കുട്ടികൾക്കായി കടമ്പാട്ടുകോണം പുന്നവിളയിൽ ഓൺലൈൻ പഠന കേന്ദ്രം ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു.സമീപത്ത് തന്നെയുള്ള നവോദയ ആർട്സ് &സ്പോർട്സ് ക്ലബ്ബിലെ ടീവി ആണ് ഇതിനായി ഉപയോഗിക്കുന്നത്. കടമ്പാട്ടുകോണം എസ്‌കെവിഎച്ച്എസ്സിലെ ലാപ്ടോപ്പും ലഭ്യമാക്കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ തമ്പി ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡന്റും സാഹിത്യകാരനുമായ പെരിനാട് സദാനന്ദൻ പിള്ള അധ്യക്ഷനായി. ഗ്രന്ഥശാല സെക്രട്ടറിയും ഗ്രാമ പഞ്ചായത്ത്‌ അംഗവുമായ ബിനു സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ മഞ്ജുഷ, എസ്‌കെവിഎച്ച്എസ് ഹെഡ്മാസ്റ്റർ വിജയകുമാർ, അധ്യാപകരായ അജീഷ്, ഹരിശങ്കർ, ഗ്രന്ഥശാല എക്സിക്യൂട്ടീവ് അംഗവും അധ്യാപികയുമായ ബീന, ലൈബ്രേറിയൻ ഷീജ എന്നിവർ സംസാരിച്ചു.പത്തോളം കുട്ടികൾ ക്ലാസ്സിന് എത്തുന്നുണ്ട്. ഓരോ ദിവസവും അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾക്ക് ഓൺലൈൻ പഠനം സാധ്യമാക്കുന്നതിന് അധ്യാപകരുടെ സേവനവും ലഭ്യമാക്കുമെന്ന് എച്ച്എം ഉറപ്പ് നൽകിയതായി നവോദയ ഗ്രന്ഥശാല ഭാരവാഹികൾ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!